Posted by: കുട്ടി | ഒക്ടോബര്‍ 8, 2008

നൊമ്പരങ്ങള്‍

ഞാന്‍  നിന്നെ ഉപേക്ഷിക്കുകയാണ്. കാരണം  നിനക്കു വേണ്ടി ഇനിയെനിക്കു കരയാന്‍ വയ്യ. ഉപേക്ഷിക്കുന്നു എന്നു പറയുമ്പോള്‍ അതൊരു അതിശയോക്തി അല്ലെ? കാരണം നീ ഒരിക്കലും എന്റെ സ്വന്തം  ആയിരുന്നില്ല.  സ്വന്തമെന്ന തോന്നല്‍ എന്റെ തെറ്റിദ്ധാരണ ആണെന്ന് നീ എപ്പൊഴും പറഞ്ഞിരുന്നു…പക്ഷെ അത് തെറ്റിദ്ധാരണ ആണെന്ന്  ഞാനൊരിക്കലും വിശ്വസിച്ചിരുന്നില്ല , അല്ലെങ്കില്‍ അതൊരു  തെറ്റിദ്ധാരണ ആണെന്ന് വിശ്വസിക്കാന്‍ ഞാന്‍ ഇഷ്ടപ്പെട്ടിരുന്നില്ല.

രക്തബദ്ധത്തിന്റെ കെട്ടുപാടില്‍ വരിഞ്ഞു മുറുകി ചോര കിനിയുമ്പോഴും മനസ്സിന്റെ മറ്റു ബന്ധങ്ങള്‍ക്കൊന്നിനും നീ വില കല്പ്പിച്ചിരുന്നില്ല .  പ്രത്യക്ഷത്തില്‍ എല്ലാവരോടും ഒന്നിച്ചു ഉണ്ടെങ്കിലും, പരോക്ഷമായി എല്ലാവരില്‍ നിന്നും അകലെയാണു നീ എന്നു എനിക്കറിയാം.   മനസ്സിന്റെ ബന്ധങ്ങളില്‍ നിന്ന് അകന്നു നിന്ന് ബന്ധനങ്ങളെ ഉപേക്ഷിക്കാനുള്ള നിന്റെ യുക്തിയെ എനിക്കൊരിക്കലും ന്യായീകരിക്കാന്‍ ആകില്ല. അതു അറിഞ്ഞു കൊണ്ടു തന്നെയാണ്  അടുക്കാന്‍ ശ്രമിച്ച എനിക്കു നീ വിലക്കുകള്‍  നല്കിയതും.

നിനക്കു കരയാന്‍ ഇഷ്ടമല്ല, എനിക്കറിയാം കരയുന്നവരോടു നിനക്കു ദേഷ്യമാണെന്ന് .എന്റെ കണ്ണു നിറയുന്നത് ഒരിക്കലും നീ ഇഷ്ടപ്പെട്ടിരുന്നില്ല . നിന്നില്‍ നിന്നും അകലാന്‍ പറഞ്ഞു നീ എന്നെ കരയിച്ചു . പക്ഷെ ഇനിയെനിക്കു കരയാന്‍ വയ്യ.  ഇനി കരയാന്‍ വയ്യെനിക്കു എന്നു പറയുമ്പോള്‍ ഞാനൊരു സ്വാര്‍ത്ഥയായി മാറുന്നതായി എനിക്കനുഭവപ്പെടുന്നു. പക്ഷെ ഇപ്പോള്‍ ഞാന്‍ നിന്നില്‍ നിന്നും അകന്നു കഴിഞ്ഞെന്ന സത്യം നിന്നെ കരയിക്കുന്നുവൊ ?


പ്രതികരണങ്ങള്‍

  1. നന്നായിരിക്കുന്നു, ആശംസകളോടെ

  2. സ്വന്തമെന്നത്‌
    സ്വാര്‍ത്ഥതയുടെ
    ഹിമാലയമാണ്‌.

    ആരും
    ആരേയും
    പൂര്‍ണ്ണമായി
    സ്വന്തമാക്കുന്നില്ല;
    ഉള്‍ക്കൊള്ളുന്നുമില്ല.

    ജനനം മുതല്‍
    മരണം വരെയുള്ള
    നൈമിഷിക
    ‘സ്വന്തമാക്ക’ലിന്റെ
    സുഖമുള്ള (?)
    ഭ്രാന്താണല്ലോ
    ഈ കുഞ്ഞു ജീവിതം.

    http://www.nagnan.blogspot.com

  3. സാരമില്ലെന്നേ…..ഇനി കരയരുത്…..

  4. മനസ്സിന്റെ വ്യഥകള്‍ പിടിച്ചാല്‍ കിട്ടുന്നില്ല ആല്ലേ..?
    ആഖ്യാനം നന്നായി.
    :-)
    ഉപാസന


ഒരു പ്രതികരണം ഇടൂ

താങ്കളുടെ പ്രതികരണം:

വിഭാഗങ്ങള്‍