Posted by: കുട്ടി | മേയ് 2, 2008

നീയെന്നെ സ്നേഹിച്ചിരുന്നു

          ഇന്നു ഞാനറിഞ്ഞു ’നീയെന്നെ സ്നേഹിച്ചിരുന്നെന്ന്’.

 നീ എന്നോടു പറഞ്ഞു “നമ്മെ സ്നേഹിക്കുന്നവരെ തിരിച്ചു സ്നേഹിക്കാന്‍ കഴിയാത്തത് ഒരു ശാപമാണല്ലെ?” ഇന്നാദ്യമായി ഞാന്‍ നിന്റെ സ്നേഹം തിരിച്ചറിയുകയായിരുന്നു. ഇന്നു നിന്റെ കണ്ണുകളില്‍ കണ്ട വിഷാദം…അതിനു ഞാനെന്തര്‍ത്ഥമാണ് നല്‍കേണ്ടത്?

മതവും പണവും കൊടികുത്തി വാഴുന്ന ഈ ലോകത്തു സ്നേഹത്തിനു വിലയില്ല എന്നു നീ വിശ്വസിച്ചു. “നന്മയുടെ ലോകം  ഇന്നതെവിടെ?”  നീ ചോദിച്ചു..ചൂണ്ടിക്കാണിക്കാന്‍ എനിക്കെന്റെ ഹൃദയമെ ഉണ്ടായിരുന്നുള്ളു.  അന്നു നീ എന്റെ സ്നേഹത്തെ അവഗണിച്ചു, വളരെ ക്രൂരമായി അവഗണിച്ചു.  പക്ഷെ ഇന്നു ഞാനറിയുന്നു ആ അവഗണന നിന്റെ സ്നേഹക്കൂടുതല്‍ ആയിരുന്നെന്ന്.

നീ എന്നെ അറിഞ്ഞിരുന്നു എന്നെനിക്കറിയാം. പക്ഷെ… ഞാന്‍ നിന്നെ അറിഞ്ഞിരുന്നുവോ? ഒരിക്കലെങ്കിലും?? അറിയാന്‍ ശ്രമിച്ചപ്പോഴെല്ലാം നീ ഉള്‍വലിഞ്ഞു, നിന്റെ ആ ലോകത്തേക്കു. പകയും വിദ്വേഷവും മാത്രമുള്ള ആ ലോകം. ആ ലോകം നിനക്കെന്തിനാണു… ആ കെട്ടുപാടുകളെ പൊട്ടിച്ചെറിയാന്‍ മാത്രം നിനക്ക് ശക്തിയില്ലാതെ പോയതെന്തെ?.

ഈ നിമിഷം നീ എന്റെ അരികിലില്ല. എന്നന്നേക്കുമായി നീ എന്നെ വിട്ടു പിരിഞ്ഞു, ഞാനതറിയുന്നു എങ്കിലും എന്റെ ഹൃദയം ഇപ്പൊഴും സ്പന്ദിക്കുകയാണ് നിനക്കു വേണ്ടി. ഒരു പക്ഷെ നിനക്കായി മാത്രം…

 


പ്രതികരണങ്ങള്‍

  1. ആശംസകള്‍

  2. ഞാന്‍ എന്താ പറയുക
    എന്തു പറഞ്ഞാലും ഒന്നും അതിനു തന്‍റെ എഴുതിനോടു പിടിച്ചു നില്ക്കാന്‍ പറ്റില്ല…

    എന്‍റെ വക എല്ലാ ഭാവുകങ്ങളും നേരുന്നു…

    “മഴയെ ഒരുപാടു സ്നേഹിക്കുന്ന എന്‍റെ ഈ നല്ല സുഹുര്തിനു
    മഴ മനഞ്ഞു പനി പിടിക്കതിരിക്കട്ടെ… ”

    എങ്കിലും ഇത്രയുമൊക്കെ കൈയിലുണ്ടയിരുന്നു അല്ലെ …..

    വാക്കുകളുടെയും ആശയങ്ങളുടെയും ദാരിദ്ര്യം കാരണം നിര്‍ത്തട്ടെ ….

  3. :)

  4. അവഗണന എങ്ങനെ ആണ് സ്നേഹക്കൂടുതല്‍ ആയത് എന്ന് മനസ്സിലായില്ലാ…..

  5. നല്‍കുന്ന സ്നേഹം തിരിച്ചു കൊടുക്കാന്‍ കഴിയുന്നില്ല എന്നത് യാഥാര്‍ഥ്യമാണെങ്ങില്‍ ആ സ്നേഹത്തെ അവഗണിക്കുന്നത് ഒരു തരത്തിലുള്ള സ്നേഹക്കൂടുതല്‍ ആണ്.

  6. ഞങ്ങള്‍ക്കൊക്കെ ( i mean,, സാധാരണക്കാര്‍…) അങ്ങോട്ട് സ്നേഹം തോന്നാത്തപ്പോഴാണ് അത് തിരിച്ച് കൊടൂക്കാന്‍ കഴിയാതെ പോകുന്നത്…. ഉള്ളില്‍ അല്പമെന്കിലൂം സ്നേഹമുണ്ടെന്കില്‍ അത് പ്രകടിപ്പിക്കാതിരിക്കാനൊന്നും നമ്മള്‍ക്കറിയില്ല….
    മാത്രമല്ലാ,, “ക്രൂരമായ അവഗണന” ഏത് തരത്തില്‍ ഉള്ള സ്നേഹക്കൂടുതല്‍ ആണെന്ന് മനസ്സിലാക്കാനുള്ള വിവരവും എനിക്ക് ആയി വരണതെ ഉള്ളു…അത് കൊണ്ട് ചോദിച്ച് പോയതാ…. ക്ഷമി…. :p

  7. hi,

    I am trying to gather information and bloggers who use wordpress for blogging malayalam.. your help is appreciated

  8. ഉറച്ച കാല്‍വെയ്പുകളുമായി ഞാനിതാ ഈ കൊച്ചു ബ്ലോഗ്ഗിന്നു എന്റെ ഒരായിരം ആശംസകള്‍ നേരുന്നു.

  9. ആളൊരു സ്നേഹമുല്ലയാണെന്ന് തോന്നുന്നു


ഒരു പ്രതികരണം ഇടൂ

താങ്കളുടെ പ്രതികരണം:

വിഭാഗങ്ങള്‍