” മഴ” ആ രണ്ടക്ഷരം അവള്‍ക്കു വളരെ പ്രിയപ്പെട്ടതാണ്. അവള്‍ക്കു ഒരുപാട് ഒരുപാട് സന്തോഷം നല്‍കുന്ന ഒന്ന്.
മഴയുടെ രൌദ്രമുഖം അവളുടെ നാട്ടില്‍ ആഞ്ഞടിച്ചപ്പോഴൊന്നും അത് അവളെ ബാധിച്ചിരുന്നില്ല. മഴ പെയ്യുന്നത് അവളുടെ മനസിന്റെ ഒരു കോണില്‍ ആയിരുന്നു. അത് പെയ്തിറങ്ങുന്നത് അവളുടെ ചിന്തകളിലേയ്ക്കായിരുന്നു. അവള്‍ മഴയെ അത്രയ്ക്കു ഇഷ്ടപ്പെട്ടു. അവള്‍ പറയുന്നു ”മഴ പെയ്യട്ടെ….പെയ്തുകൊണ്ടിരിക്കട്ടെ…”
കുഞ്ഞുന്നാളില്‍ പണി തീരാതിരുന്ന വീടിന്റെ ചുമരുകളെ അന്നത്തെ ശക്തമായ മഴ നനയിച്ചപ്പോഴും, വീടിന്റെ മുറികളില്‍ വന്നു നിറഞ്ഞ വെള്ളം പുറത്തേയ്ക്കു ഒഴുക്കി കളയാന്‍ അമ്മയെ സഹായിച്ചപ്പോഴും അവള്‍ മഴയെ വെറുത്തില്ല…അവളുടെ ചിന്തകള്‍ മഴക്കാലത്തെ ആ കാറ്റിനെ പോലെ വീശിയടിക്കുകയായിരുന്നു.
പക്ഷെ… ഇടയ്ക്കെപ്പൊഴോ അവള്‍ മഴയോടു പരിഭവം പറഞ്ഞു.അന്നത്തെ ആ മഴ അവളുടെ കാഴ്ചയില്‍ നിന്നും അവളുടെ ഇഷ്ടതോഴനെ മറച്ചപ്പോള്‍ അവള്‍ മഴയോടു പരിഭവിച്ചു. ജീവിതത്തിന്റെ നിലയ്ക്കാത്ത പരക്കം പാച്ചിലില്‍ ഒരല്പനേരം അവനോടു ഒരുമിച്ചു നടക്കാന്‍ അന്നത്തെ മഴ അവരെ അനുവദിച്ചില്ല. എന്നിട്ടും അവള്‍ക്കു മഴയെ സ്നേഹിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.
കാലം വീണ്ടും കടന്നു പൊയ്ക്കോണ്ടിരുന്നു. എന്നോ ഒരിക്കല്‍… അവളുടെ വാക്കുകള്‍ വൈദ്യുതസ്പന്ദനങ്ങളായി സഞ്ചരിച്ച് അവന്റെ കംപ്യൂട്ടറ്‍ മോണിട്ടറില്‍ അക്ഷരങ്ങളായി തെളിഞ്ഞു കൊണ്ടിരുന്ന ആ രാത്രിയിലും മഴ അവരെ തടസ്സപ്പെടുത്തി. ആ മഴ അവളുടെ വാക്കുകളെ അവനില്‍ എത്തിക്കാതെ എവിടെയോ ഒളിച്ചു വച്ചു. എന്നിട്ടും അവള്‍ മഴയോടു ക്ഷമിച്ചു. കാരണം അവള്‍ ഇപ്പൊഴും മഴയെ സ്നേഹിക്കുന്നു…..
“…..ആ മഴ അവളുടെ കാഴ്ചയില്‍ നിന്നും അവളുടെ ഇഷ്ടതോഴനെ മറച്ചപ്പോള്‍ അവള്‍ മഴയോടു പരിഭവിച്ചു…….”
ഇഷ്ടതോഴനും തോഴിയും ഒരു പോപ്പിക്കുട വാങ്ങി വെച്ചിരുന്നേല്‍ ഇങ്ങനെ വല്ല പ്രശ്നവും ഉണ്ടാകുമായിരുന്നാ??
By: pR@tz on ഓഗസ്റ്റ് 4, 2007
at 4:35 pm
വേര്‍ഡ്പ്രസ്സ് ഗ്രൂപ്പ്
വേര്‍ഡ്പ്രസ്സില്‍ മലയാളത്തില്‍ ബ്ലോഗുന്നവര്‍ പൊതുവേ കുറവാണെന്നു എല്ലാ
ബൂലോഗര്‍ക്കും അറിയാവുന്നകാര്യമാണല്ലൊ. ബ്ലോഗറില്‍ ആണു കൂടുതല്‍
മലയാളികളും അവരുടെ ബ്ലോഗു തുടങ്ങുന്നത്. അതെന്തുമാകട്ടെ ബ്ലോഗര്‍
ഉപയോഗിച്ചിട്ടു വേര്‍ഡ്പ്രസ്സില്‍ വരുന്നവര്‍ക്കറിയാം
വേര്‍ഡ്പ്രസ്സിന്റെയും ബ്ലോഗറിന്റെയും പ്രത്യേകതകള്‍. അങ്ങനെ വന്ന ഒരു
വ്യക്തിയാണു ഞാന്‍.
ഇവിടെ ഞാന്‍ പറഞ്ഞു വന്നതെന്താണെന്നുവെച്ചാല്‍, മലയാള ബ്ലോഗേഴ്സിനു പല പല
കൂട്ടായ്മകളുണ്ട്. യു ഏ യി ബ്ലോഗേഴ്സ്, കൊച്ചി ബ്ലോഗേഴ്സ്, ബാംഗ്ലൂര്‍
ബ്ലോഗേഴ്സ് എന്നിങ്ങനെയൊക്കെ. അതുപോലെ തന്നെ വേര്‍ഡ്പ്രസ്സ് മലയാളം
ബ്ലോഗേഴ്സ് എന്ന് നമുക്കുമൊരു കൂട്ടായ്മയുണ്ടാക്കിയാലോ?
ഇവിടെ നമുക്കിതാ ഗൂഗിള്‍ ഗ്രൂപിന്റെ സഹായം അതിനായി തേടാം.
http://groups.google.com/group/wpbloggers
ഗ്രൂപ്പില്‍ പലപല ഡിസ്ക്കഷനുകളും അതിന്റെ കമന്റുകളും ഒക്കെയായി നമുക്കും
ഒരു കൂട്ടായ്മ.
By: sujithbhakthan on ഓഗസ്റ്റ് 22, 2007
at 4:56 pm
കുഞ്ഞുന്നാളില്‍ പണി തീരാതിരുന്ന വീടിന്റെ ചുമരുകളെ അന്നത്തെ ശക്തമായ മഴ നനയിച്ചപ്പോഴും, വീടിന്റെ മുറികളില്‍ വന്നു നിറഞ്ഞ വെള്ളം പുറത്തേയ്ക്കു ഒഴുക്കി കളയാന്‍ അമ്മയെ സഹായിച്ചപ്പോഴും അവള്‍ മഴയെ വെറുത്തില്ല…
Who can hate “mazha”, my friend..?
kalaathivarththiyaaya mazha…
Sarvbasamhaariyaaya mazhaa..,
I like ti very much
Good post

Upasana
By: Sunil | Upasana on മാര്‍ച്ച് 24, 2008
at 2:58 pm